വയനാട് ചുരത്തിൽ യുവാവ് കൊക്കയിലേക്ക് വീണ് മരിച്ചു

ലക്കിടി :വയനാട് ചുരത്തിലെ ഒൻപതാം വളവിന് സമീപത്ത് വെച്ച് വടകര വളയം തോടന്നൂർ വരക്കൂർ സ്വദേശിയായ അമൽ (23) കൊക്കയിലേക്ക് വീണ് മരിച്ചു

 

കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി നോക്കുന്ന അമൽ സഹപ്രവർത്തകർക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോകുകയായിരുന്നു. അമൽ അടക്കം 13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അമൽ മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയ സമയത്ത് കാൽ വഴുതി കൊക്കയിലേക്ക് വിഴുകയായിരുന്നു. രാത്രി ഒന്നരയോടെയായിരുന്നു അപകടം. കൽപ്പറ്റയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് അമലിനെ കൊക്കയിൽ നിന്നും പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

 

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *