കമ്പളക്കാട്: ഓട്ടോയിൽ കടത്തുകയായിരുന്ന എട്ട് ചാക്ക് ഹാൻസ് പിടികൂടി. ഹാൻസ് കടത്തുകയായിരുന്ന കമ്പളക്കാട് അരിവാരം വാഴയിൽ വീട്ടിൽ വി.എ അസ്ലം (36) നെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കമ്പളക്കാട് പോലീസും ചേർന്ന് പിടികൂടി. ഇന്ന് പുലർച്ചെ കമ്പളക്കാട് ഭാഗത്തു നിന്നും പറളിക്കുന്ന് ഭാഗത്തേക്ക് കെ.എൽ 12 എൻ 2489 നമ്പർ ഓട്ടോയിൽ ഹാൻസ് കടത്താനുള്ള ശ്രമമാണ് പോലീസ് തകർത്തത്. 8 ചാക്കുകളിലായി 1595 പാക്കറ്റ് ഹാൻസ് ആണ് ഉണ്ടായിരുന്നത്. കുട്ടികളുൾപ്പെടെയുള്ളവർക്ക് ഹാൻസ് നൽകുന്നവരിലെ പ്രാധാന കണ്ണിയാണ് അസ്‌ലം. കമ്പളക്കാട് സബ് ഇൻസ്‌പെക്ടർ എൻ.എ രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഓട്ടോയിൽ കടത്തുകയായിരുന്ന എട്ട് ചാക്ക് ഹാൻസുമായി യുവാവ് പോലീസ് പിടിയിൽ
