കേരള സാങ്കേതിക സർവകലാശാല ബിടെക് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: എപിജെ അബ്ദു‌ൾ കലാം കേരള സാങ്കേതിക സർവകലാശാലയുടെ ബിടെക് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 53 ശതമാനം വിദ്യാർത്ഥികൾ പരീക്ഷ ബിരുദം നേടി. കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ബീമ ജിഹാനാണ് ഈ വർഷത്തെ ഉയർന്ന സിജിപിഎ (9.95) നേടി ഒന്നാമതെത്തിയത്.

കെ.ടി.യുവിന് കീഴിലുള്ള ആറാമത്തെ ബി.ടെക് ബാച്ചിൻ്റെ ഫലപ്രഖ്യാപനമാണ് നടന്നത്. 19 ദിവസം കൊണ്ടാണ് കെടിയു ഫലപ്രഖ്യാപനം നടത്തിയത്. 27000 പത്ത് വിദ്യാർത്ഥികളാണ് ഇത്തവണത്തെ ബിടെക് പരീക്ഷ എഴുതിയത്. ഇതിൽ 14,319 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും വിജയിച്ചു. ബി.ഡിസൈൻ, ബി.ആർ.കെ, ബി.എച്ച്.എം.സി.ടി കോഴ്‌സുകളുടെ ഫലവും പ്രഖ്യാപിച്ചു. സർവകലാശാല വിസി സജി ഗോപിനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *