കൊച്ചി: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്ത്. ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ശനിയാഴ്ച രാത്രി നടത്തിയ മത്സരത്തിൽ ജംഷദ്പുർ എഫ്സിയോട് ബ്ലാസ്റ്റേഴ്സ് സമനിലയിൽ കുരുങ്ങി (1-1).
കളിയുടെ 35-ാം മിനിറ്റിൽ കോറൗ സിങ്ങിന്‍റെ സ്ട്രൈക്കിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെ മിലോസ് ഡ്രിൻസിച്ചിന്‍റെ (86) സെൽഫ് ഗോളാണ് ചതിച്ചത്. 22 മത്സരങ്ങളിൽ 25 പോയിന്‍റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ലീഗിൽ ഒമ്പതാം സ്ഥാനത്താണ്.