തിരുനെല്ലി: തിരുനെല്ലി കോട്ടിയൂരിൽ വയലിൽ മേയാൻ വിട്ട പശുക്കിടാവിനെ കടുവ ആക്രമിച്ചു ഇന്ന് രാവിലെ പത്തരയോടെയാണ് കുതിരക്കോട് സ്വദേശിയായ നാഗേഷിൻ്റെ ഒരു മാസം പ്രായമായ പശുക്കിടാവിനെ കടുവ കൊന്നു തിന്നത് . പിന്നീട് സമീപത്തെ വനത്തിൽ നിന്ന് ജഢം പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. വനപാലകർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
തിരുനെല്ലിയിൽ കടുവയുടെ ആക്രമണം പശുക്കിടാവിനെ കൊന്നു
