ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം. ഒരുക്കങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി വിലയിരുത്തി. ഭക്തർക്ക് ശുദ്ധമായ ഭക്ഷണവും വെളളവും ഉറപ്പാക്കണമെന്നും പരിശോധന കർശനമാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു
കുംഭ മാസത്തിലെ കാർത്തികനാളായ ഇന്ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഇനി ഉത്സവ കാലം. ഒൻപതാം ഉത്സവ ദിനമായ 13 നാണ് ആറ്റുകാൽ പൊങ്കാല. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി.എൻ. വാസവൻ, ജി.ആർ.അനിൽ എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ അവലോകന യോഗം ചേർന്നു.ശുദ്ധമായ വെള്ളവും ഭക്ഷണവും ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ക്ഷേത്രവും പരിസരവും ഇപ്പോഴേ ദേവീ സ്‌തുതികളാൽ മുഖരിതമാണ്. ഭക്തരുടെ ഒഴുക്കു തുടങ്ങി .