മെഡിക്കൽ പി ജി പരീക്ഷയിൽ 100 ശതമാനം വിജയം നേടി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: കേരള ആരോഗ്യ സർവ്വകലാശാല 2025 ജനുവരിയിൽ നടത്തിയ മെഡിക്കൽ പി ‌ജി റെഗുലർ പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് പോസ്റ്റ്‌ ഗ്രാജുവേറ്റ് വിദ്യാർത്ഥികൾ. 2021 – 22 അദ്ധ്യയന വർഷത്തിൽ അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, റേഡിയോ ഡയഗ്നോസിസ് തുടങ്ങിയ വിഷയങ്ങളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ ഒരു ഫസ്റ്റ് ക്ലാസ്സും 5 സെക്കന്റ്‌ ക്ലാസ്സും കരസ്ഥമാക്കികൊണ്ടാണ് ഈ വിജയം കൈവരിച്ചത്.

ഇതോടെ 100 ശതമാനം വിജയം കൈവരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്നും പുറത്തുപോകുന്ന ആദ്യത്തെ പോസ്റ്റ്‌ ഗ്രാജുവേറ്റ് ബാച്ച് എന്ന ബഹുമതിയും ഇവർക്കായി. മേൽ പറഞ്ഞ വിഭാഗങ്ങൾ കൂടാതെ

പീഡിയാട്രിക്സ്‌,ഓർത്തോപീഡിക്സ്‌,ഓട്ടോറൈനോലാറിംഗോളജി (ഇഎൻറ്റി), ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജി, ജനറൽ സർജറി എന്നീ വിഭാഗങ്ങളിലും മെഡിക്കൽ പി ‌ജി കോഴ്സുകൾ നിലവിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നടന്നുവരുന്നു. എംബിബി എസ്, നഴ്സിംഗ്, ഫാർമസി കോഴ്സുകളിൽ ഉന്നത വിജയം നിലനിർത്തിപോരുന്ന കോളേജിന് ഈ വിജയം മറ്റൊരു നാഴിക കല്ലുകൂടിയായി. മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട (പഠന കാര്യങ്ങൾ മാത്രം) കൂടുതൽ വിവരങ്ങൾക്ക് 9544 9544 19 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *