മേപ്പാടി : മേപ്പാടിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മരിച്ചു. നെല്ലിമുണ്ട ചീരങ്ങൻ ഫൈസൽ ആണ് മരിച്ചത്.മേപ്പാടി എസ്.ബി.ഐ. ശാഖക്ക് മുൻ വശത്ത് ഇന്ന് രാവിലെ റോഡ് മുറിച്ചു കടന്ന കുട്ടിയെ രക്ഷിക്കാൻ പെട്ടെന്ന് ബ്രേക്ക് ചെയ്ത ഓട്ടോ മറിഞ്ഞായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഫൈസലിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന 5 വിദ്യാർത്ഥികൾക്ക് നിസ്സാര പരിക്കേറ്റിരുന്നു.