ബത്തേരി: എം.ഡി.എം.എയും കഞ്ചാവുമായി പത്തനംതിട്ട സ്വദേശി പിടിയില്‍. മുല്ലശ്ശേരി, കുമ്പഴ, വൈശാഖം വീട്ടില്‍ ഹരികൃഷ്ണനെ(31)യാണ് ലഹരിവിരുദ്ധ സക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികിൂടിയത്. 13.03.2025 തീയതി മുത്തങ്ങയില്‍ നടത്തിയ വാഹനപരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. കാറില്‍ ഗുണ്ടല്‍പേട്ട് ഭാഗത്ത് നിന്ന് ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്നു. പാൻ്റിന്റെ പോക്കറ്റില്‍ നിന്ന് 0.46 ഗ്രാം എം.ഡി.എം.എയും 2.38 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.