സുൽത്താൻബത്തേരി:പോക്സോ കേസില്‍ അധ്യാപകൻ അറസ്റ്റില്‍. എറണാകുളം പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശി ജയേഷിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. സുല്‍ത്താൻ ബത്തേരിയിലെ സ്‌കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം താത്കാലിക ഹിസ്റ്ററി അധ്യാപകനാണ് ഇയാള്‍. ഇയാള്‍ക്കെതിരെ നേരത്തെയും പോക്സോ പരാതികള്‍ ഉയർന്നിരുന്നു. 2024 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. വിദ്യാർഥിയെ ഇയാള്‍ക്കൊപ്പം പലയിടങ്ങളില്‍ കണ്ട നാട്ടുകാരാണ് പരാതി നല്‍കിയത്. തുടർന്ന് കൗണ്‍സിലിംഗില്‍ വിദ്യാർഥി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു.
പോക്സോ കേസില്‍ അധ്യാപകൻ അറസ്റ്റില്‍
