ബത്തേരി :മെത്താഫിറ്റമിനും കഞ്ചാവുമായി രണ്ട് പേർ സുൽത്താൻ ബത്തേരിയിൽ എക്സൈസിന്റെ പിടിയിൽ. കെഎസ്ആർടിസി ഗ്യാരേജ് പരിസരത്ത് വെച്ച് ചീരാൽ പുളിഞ്ചാൽ ആർമാട്ടയിൽ വീട്ടിൽ മുഹമ്മദ് സഫ്വാൻ എന്നയാളെ 0.749 ഗ്രാം മെത്താഫിറ്റമിനുമായും, സ്കൂട്ടറിൽ കടത്തുകയായിരുന്ന 64 ഗ്രാം കഞ്ചാവുമായി നെന്മേനി താഴത്തൂർ സത്യേക്കൽ വീട്ടിൽ എസ്. എൻ. അർഷൽ ഖാനേയുമാണ് പിടികൂടിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ. സുനിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇരുവരെയും പിടികൂടിയത്.
മാരക മയക്കുമരുന്നായ മെത്താഫിറ്റമിനും കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ
