വെള്ളമുണ്ട: വീട്ടിൽ അതിക്രമിച്ചു കയറി കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട, മൊതക്കര, മാനിയിൽ, കണ്ണിവയൽ വീട്ടിൽ ബാലനെ(55)യാണ് സംഭവസ്ഥലത്തെത്തി വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. 05.04.2025 രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയൽവാസിയായ വയോധികന്റെ വീട്ടിൽ അതിക്രമിച്ചു കയറി കോടാലി കൊണ്ട് കാലിന് വെട്ടിയത്. കഴുത്തിനു നേരെ വീശിയപ്പോൾ ഒഴിഞ്ഞു മാറുകയായിരുന്നു. ശേഷം മുറ്റത്തു കിടന്ന കല്ലു കൊണ്ട് തലക്കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ബാലനെ ബലം പ്രയോഗിച്ചു കീഴടക്കുകയായിരുന്നു. സബ് ഇൻസ്‌പെക്ടർ ടി.കെ മിനിമോളുടെ നേതൃത്വത്തിലാണ് ബാലനെ പിടികൂടിയത്.
വീട്ടിൽ അതിക്രമിച്ചു കയറി കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
