പുൽപ്പള്ളി: മെയ് 3 മുതൽ 10 വരെ ഡൽഹിയിൽ വച്ച് നടക്കുന്ന ഇരുപത്തിമൂന്നാമത് ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ജഴ്സിയണിയാൻ വയനാടിന് അഭിമാനമായി അഞ്ച് പേർ യോഗ്യത നേടി. സൂര്യനന്ദൻ എ.പി, തോമസ് ടി.പി, സ്റ്റീവ് തോമസ്, നവീൻ പോൾ, എലെയ്ൻ ആൻ നവീൻ എന്നിവരാണ് കഴിഞ്ഞ ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയത്.
ഡൽഹി ലീല അംബിയെൻസ് ഹോട്ടലാണ് മത്സര വേദി. ജില്ലാ പഞ്ചഗുസ്തി അസോ സിയേഷൻ പുൽപ്പള്ളി ലക്സ് ഇൻ റിസോർട്ടിൽ വച്ച് കായിക താരങ്ങൾക്ക് യാത്രയയപ്പ് നൽകി. യോഗത്തിൽ കബീർ.കെ, ഗ്രിഗറി വൈത്തിരി, സുരേന്ദ്രൻ കെ.യു, അനൂപ് കുമാർ, ബിജേഴ്സ് മാത്യു, നവീൻ പോൾ തുടങ്ങിയവർ സംസാരിച്ചു
.