തലപ്പുഴ: സാമ്പത്തിക തട്ടിപ്പു കേസിലുൾപ്പെട്ട് കണ്ണൂർ സ്വദേശി തലപ്പുഴ പോലീസിന്റെ പിടിയിൽ. ബർണശ്ശേരി കന്റോൺമെന്റ് ഏരിയയിലെ വിബിനീഷ് വിൻസെന്റ്റിനെ(37)യാണ് കർണാടക ബൽഗാമിൽ നിന്നു സാഹസികമായി പിടികൂടിയത്.
വെൺമണി സ്വദേശിക്കു ജർമനിയിൽ ജോലി വാഗ്ധാനം ചെയ്തു വിബിനീഷ് ആറുലക്ഷം രൂപ തട്ടിയെന്നാണ് പരാതി. ജോലിയും നൽകിയ പണവും ലഭിക്കാത്തതിനെ തുടർന്നാണ് പരാതിക്കാരൻ പോലീസിനെ സമീപിച്ചത്. വിബിനീഷിന്റെ നീക്കങ്ങൾ രഹസ്യമായി മനസ്സിലാക്കിയ പോലീസ് ഇയാളെ ഏറെ ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് പിടി കൂടിയത്.
തലപ്പുഴ എസ്ഐ കെ.എം. സാജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി. സാജിർ, കെ.എൻ. നിഷാദ് എന്നിവരടങ്ങുന്ന സംഘ മാണ് വിബിനീഷിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പേരിൽ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി എട്ടോളം കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു. വിബിനീഷിനെ മാനന്തവാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (ഒന്ന്) റിമാൻഡ് ചെയ്‌തു.