വയനാട് ചുരം ഒമ്പതാം വളവ് വ്യൂ പോയിന്റ് എട്ടാം വളവിനും ഒൻപതാം വളവിനും ഇടക്ക് രണ്ട് യുവാക്കൾ താഴേക്കു വീണു പരിക്കേറ്റു. ഇന്നലെ 6.30 മണിയോടെയാണ് സംഭവം മുപ്പതടി താഴ്ചയിലേക്ക് വീണ രണ്ട് പേരെയും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി വൈത്തിരി താലൂക്ക്,ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ശരത് (33), നിതിൻ (35)കമ്പളക്കാട് മടക്കിമല സ്വദേശികളാണ്. ഇരുവരും പരിക്ക് ഗുരുതരമല്ല. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വയനാട് ചുരം വ്യൂ പോയിന്റിൽ രണ്ട് പേർ കൊക്കയിൽ വീണു പരിക്ക്
