ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതീവ ജാഗ്രതയിൽ രാജ്യം. പാകിസ്ഥാനിലെ തീവ്രവാദി കേന്ദ്രങ്ങൾ തകർത്തതിന് പിന്നാലെ സുരക്ഷാ ആശങ്കകൾ മുന്നിലെടുത്ത് രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിട്ടു. ശനിയാഴ്ച (മെയ് 10) പുലർച്ചെ 5.29 വരെയാണ് ജമ്മു കശ്മീർ മേഖലയിലെ അടക്കം വിമാനത്താവളങ്ങൾ അടച്ചിട്ടതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഢ്, അമൃത്സർ, ലുധിയാന, പട്യാല, ബതിന്ദ, ഹൽവാര, പത്താൻകോട്ട്, ഭുന്തർ, ഷിംല, ഗഗ്ഗൽ, ധർമശാല, കിഷൻഗഡ്, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, മുണ്ട്ര, ജാംനഗർ, രാജ്കോട്ട്, ഭുണ്ഡ്‌ലി, ഭുരബന്ദ്, രാജ്‌കോട്ട്, ഭുരബന്ദ്, പ്‌ളോർജ്‌ല എന്നീ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. ഇന്നലെ ഏകദേശം 250 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. അമൃത്സറിലേക്കുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ ഡല്‍ഹിയിലേക്ക് വഴിതിരിച്ചുവിട്ടതായി എയർ ഇന്ത്യ അറിയിച്ചു.