ബത്തേരി :ദേശിയപാത -766ൽ കല്ലൂർ 67ന് സമീപത്താണ് അപകടം. മുത്തങ്ങ ഭാഗത്തേക്ക് പോകുന്ന കാറും കർണാടകയിൽ നിന്ന് മണൽ കയറ്റി വന്ന ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ടോറസ് ലോറി റോഡിന് കുറുകെ മറിഞ്ഞു. യാത്രക്കാർക്ക് പരുക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.