തെങ്ങിന് തടമെടുക്കാൻ സമയമായി. തെങ്ങിനു ചുറ്റും 2 മീറ്റർ അർദ്ധ വ്യാസത്തിലും 25 സെ.മീ. ആഴത്തിലും മാത്രം തടമെടുക്കുക. അതിൽ തെങ്ങൊന്നിന് 25 കി.ഗ്രാം വരെ ജൈവ വളം ചേർത്ത് തടം ഭാഗികമായി മൂടുക. പിന്നീട് ഇനത്തിനനുസരിച്ച് ശുപാർശ ചെയ്തിട്ടുള്ള തോതിൽ രാസവളങ്ങളും ചേർക്കാം.നനയുള്ള തോട്ടങ്ങളിൽ 4 തവണകളായും മഴയെ ആശ്രയിച്ചുള്ള സാഹചര്യത്തിൽ 2 തവണയായും രാസ വളം ചേർക്കാം.
സാധാരണ പരിപാലനമുള്ള തെങ്ങിന് ഒരു വർഷം ആകെ വേണ്ട വളം യൂറിയ, മസ്സൂറിഫോസ്, പൊട്ടാഷ് എന്നിവ 750 ഗ്രാം, 850 ഗ്രാം, 1200 ഗ്രാം വീതവും മെച്ചപ്പെട്ട പരിപാലനമുള്ളവയ്ക്ക് 1100 ഗ്രാം, 1600 ഗ്രാം, 2000 ഗ്രാം വീതവുമാണ്. നനക്കാൻ സൗകര്യമുള്ള സങ്കരയിനം തെങ്ങുകൾക്ക് 2200 ഗ്രാം, 2500 ഗ്രാം, 3500 ഗ്രാം എന്നീ തോതിൽ യൂറിയ, മസ്സൂറിഫോസ് , പൊട്ടാഷ് എന്നിവ വേണ്ടി വരും.ഇതിനു പകരം തെങ്ങിൻ്റെ കൂട്ടു വളം ചേർത്താലും മതിയാകും.തെങ്ങിലെ കൂമ്പു ചീയൽ രോഗത്തിനു മുൻകരുതലായി സുഷിരങ്ങൾ ഇട്ട മാങ്കോസെബ് സാഷെ 2 ഗ്രാം / ഒരു പായ്ക്കറ്റിൽ 3 വീതം ഒരു തെങ്ങിൻ്റെ കൂമ്പിനു ചുറ്റും വയ്ക്കുക.
തയ്യാറാക്കിയത്:
കമ്മ്യൂണിക്കേഷൻ സെൻ്റർ – മണ്ണുത്തി
കൂടുതൽ അറിയാൻ താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക
☎️0487-2370773