കുഴിനിലം: മാനന്തവാടി തലശ്ശേരി റോഡിൽ കുഴിനിലം ഹെൽത്ത് സെന്ററിന് സമീപം നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. കണ്ണൂർ തളിപറമ്പ് സ്വദേശികളായ മിൻഷ (14), റാബിയ (63), സഹീർ (12), ഉമ്മർ (65) എന്നിവർക്കാണ് നിസാര പരിക്കേറ്റത്. ഇവരെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഇലക്ട്രിക്ക് പോസ്റ്റ് തകർന്നതോടെ ഈ പ്രദേശത്ത് വൈദ്യുതി വിതരണവും മുടങ്ങി.
നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞു അപകടം; നാല് പേർക്ക് പരിക്ക്
