ലക്കിടി :വയനാട് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു. ചുരം ആറാം വളവിന് ലോറി അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് ഇന്നലെ അർദ്ധരാത്രി മുതൽ പൂർണ്ണമായി ഗതാഗത തടസ്സം നേരിട്ടത്. ലോറി ക്രെയിൻ ഉപയോഗിച്ച് ഒതുക്കി വെച്ചിട്ടുണ്ട്.നിലവിൽ വാഹനങ്ങൾ വൺവെ ആയി കടന്ന് പോയിക്കൊണ്ടിരിക്കുന്നു. ലോറി തകരാറിൽ ആയതുമൂലം അഞ്ച് മണിക്കൂറോളമായി ചുരത്തിൽ കുടുങ്ങി കിടക്കുന്ന വാഹനങ്ങൾ കടന്ന് പോവാൻ അധികസമയമെടുക്കും.വാഹനങ്ങൾ ഓവർടേക്ക് ചെയ്യാതെ വൺവേ പാലിച്ച് കൃത്യമായ ട്രാഫിക് നിയമങ്ങൾ പാലിച്ചു വാഹനം ഓടിക്കുക.