ബാംഗ്ലൂർ : താലികെട്ടിയതിന് പിന്നാലെ കുഴഞ്ഞുവീണ് നവവരന് ദാരുണാന്ത്യം. ബാഗല്‍കോട്ടിലെ ജാംഖണ്ഡി സ്വദേശി പ്രവീണ്‍ (25) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. വിവാഹം കഴിഞ്ഞുടനെ പ്രവീണിന് നെഞ്ചുവേദന അനുഭവപ്പെടുകയും പെട്ടെന്ന് നിലത്ത് വീഴുകയുമായിരുന്നു.ഉടൻ തന്നെ സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ജംഖണ്ഡി ടൗണിൽ ശനിയാഴ്‌യായിരുന്നു വിവാഹം. ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് ഈ ദുരന്തം സംഭവിച്ചത്. താലി കെട്ടിയതിന് ഏതാനും മിനിറ്റുകൾക്ക് ശേഷം വരൻ പ്രവീണിന് നെഞ്ചുവേദന അനുഭവപ്പെട്ടു. പിന്നാലെ നിലത്ത് വീഴുകയുമായിരുന്നുവെന്ന് വിവാഹത്തിനെത്തിയവർ പറയുന്നു. കുഴഞ്ഞുവീണ ഉടൻ തന്നെ മാതാപിതാക്കൾ അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ ഡോക്ടർമാർ പ്രവീൺ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതിന് ശേഷം മാത്രമേ വ്യക്തമാകൂ.