അമരാവതി: കാറിനുള്ളില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഡോർ ലോക്ക് ആയി നാല് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം. ആറ് മുതല്‍ എട്ട് വയസ് വരെയുള്ള നാല് കുഞ്ഞുങ്ങളാണ് ശ്വാസംമുട്ടി മരിച്ചത്.ആന്ധ്രയിലെ ദ്വാരപുടി ഗ്രാമത്തിലായിരുന്നു സംഭവം. പ്രദേശത്തെ മഹിളാ മണ്ഡല്‍ ഓഫീസിന് സമീപം കാറില്‍ കളിക്കുകയായിരുന്നു കുട്ടികള്‍. മാതാപിതാക്കള്‍ക്കൊപ്പം ഒരു കല്യാണത്തില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇവർ. ഇതിനിടെ കാറിന്റെ ഡോർ ലോക്ക് ആകുകയും കുഞ്ഞുങ്ങള്‍ ശ്വാസംമുട്ടി മരിക്കുകയുമായിരുന്നു.
മാതാപിതാക്കള്‍ കാര്യം അറിയാനും ഏറെ വൈകിയിരുന്നു. കാറിന്റെ ഡോർ ലോക്ക് ആക്കാതെയാണ് മാതാപിതാക്കള്‍ കല്യാണത്തിന് പോയത്. ഇടയ്ക്കുവച്ച് നാല് കുഞ്ഞുങ്ങളും കാറില്‍ കളിക്കാനായി കയറി. തുടർന്നായിരുന്നു അപകടം.ആന്ധ്രയില്‍ ഒരു മാസത്തിനിടെയുണ്ടായ രണ്ടാമത്തെ സംഭവമാണ് ഇത്. നേരത്തെ ഏപ്രിലില്‍ രണ്ട് പെണ്‍കുട്ടികള്‍ കാറിനുള്ളില്‍ കുടുങ്ങി ശ്വാസംമുട്ടി മരിച്ചിരുന്നു. മാതാപിതാക്കള്‍ കുട്ടികളെ തപ്പിയിറങ്ങിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്.