സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടിക ഒന്നര മാസത്തിനകം പ്രസിദ്ധീകരിക്കും. തദ്ദേശസ്ഥാപനങ്ങളുടെ ഒന്നാംഘട്ട വാർഡ് പുനർ വിഭജനത്തിന്റെ അന്തിമ വിജ്ഞാപനം ആയതോടെയാണ് വോട്ടർ പട്ടിക തയ്യാറാക്കുന്നതിലേക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ കടക്കുന്നത്. ചൊവ്വാഴ്‌ച സംസ്ഥാനത്തെ 941 ഗ്രാമപഞ്ചാ യത്തുകളുടെയും അതിർത്തികൾ പുനർനിർണയിച്ചുള്ള അന്തിമവിജ്ഞാപനം ഇറങ്ങി. ദിവസങ്ങൾക്കുള്ളിൽ മുനിസിപാലിറ്റി, കോർപറേഷൻ വാർഡുകൾ പുനർനിർണയ അന്തിമ വിജ്ഞാപനവും പു റപ്പെടുവിക്കുന്നതോടെ തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർ പട്ടിക തയ്യാറാക്കലിലേക്ക് കടക്കും
അടുത്തയാഴ്ച എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും സെക്രട്ടറിമാർക്ക് ജില്ലാതല പരിശീലനം സംഘടിപ്പിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ പറഞ്ഞു. തുടർന്ന് പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ തദ്ദേശ സെക്രട്ടറിമാർ കരട് വോട്ടർപട്ടിക തയ്യാറാക്കണം. ഇവ അതത് തദ്ദേശസ്ഥാപനങ്ങളിലടക്കം പ്രസിദ്ധീകരിക്കും. കരട് പട്ടിക പരിശോധിച്ച് കൂട്ടിച്ചേർക്കലുകൾ വരുത്താനും തെറ്റുകൾ തിരുത്താനും ഒരു മാസം സമയം. ശേഷമാകും അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.
തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകൾ പുനക്രമീകരിച്ചതോടെ വീട്ടുനമ്പർ മാറും. സർക്കാർ നിർദേശപ്രകാരം തദ്ദേശസ്ഥാപനങ്ങളാണ് പുതിയ നമ്പർ നൽകേണ്ടത്. എന്നാൽ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടർപട്ടിക തയ്യാറാക്കുക നിലവിലുള്ള വീട്ടുനമ്പർ വച്ചുതന്നെയാകും. വാർഡുകൾ പുനർ നിർണയിച്ചതോടെ തദ്ദേശസ്ഥാ പനങ്ങളിൽ 1,712 പ്രതിനിധികൾ കൂടി പുതുതായെത്തും. ഗ്രാമപഞ്ചായത്ത് 1375, മുനിസിപ്പാലിറ്റി 128, കോർപറേഷൻ ഏഴ്, ബ്ലോക്ക് പഞ്ചായത്ത് 187, ജില്ലാ പഞ്ചായത്ത് 15 എന്നിങ്ങനെയാണ് പുതിയതായി നിലവിൽ വരുന്ന വാർഡുകൾ