വൈത്തിരി : മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. താമരശേരി രാരോത്ത് വി.സി. സായൂജ് [33] നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും പിടികൂടിയത്. ചുണ്ടേൽ വെള്ളംകൊല്ലിയിൽ വെച്ചാണ് ഇയാളെ അറസ്റ്റു ചെയ്തത്. സ്വന്തം ഉപയോഗത്തിനും വിൽപ്പന യ്ക്കുമായി സൂക്ഷിച്ച 4.80 ഗ്രാം എംഡിഎംഎ ഇയാളുടെ പക്കൽനിന്ന് കണ്ടെടുത്തു. ദൗത്യത്തിൽ 666 വൈത്തിരി ഫുട്ബോൾ ക്ലബ്ബംഗങ്ങളും പങ്കാളികളായി.
2023 നവംബറിൽ താമരശ്ശേരി പോലീസ് റെജിസ്റ്റർ ചെയ്ത ലഹരി കേസിലെ പ്രതിയാണ് സായൂജ്. ഇൻസ്പെക്ടർ എസ്.എച്ച്.ഒ സി.ആർ. അനിൽകുമാർ, എസ്.ഐ എം. സൗജൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുള്ള മുബാറക്, സി.പി.ഒ അനൂപ് വേലായുധൻ, എം. സന്തോഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.