കാട്ടിക്കുളം: പനവല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻന് പരിക്ക്. പനവല്ലി ആദണ്ടയിലെ ലക്ഷ്‌മണൻ (54) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെ പനവല്ലി പള്ളിക്ക് സമീപംവച്ച് കാട്ടാന ആക്രമിച്ചതായാണ് പറയുന്നത്. പരിക്കേറ്റ് ബോധരഹിതനായ താൻ രാവിലെ വരെ റോഡരികിൽ കിടന്നതായും രാവിലെ അഞ്ച് മണിയോടെ ബോധം വീണശേഷം വീട്ടിലേക്ക് പോകുകയുമായിരുന്നെന്നാണ് ലക്ഷ്‌മണൻ പറയുന്നത്. ഉടൻ തന്നെ വീട്ടുകാർ വയനാട് മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ലക്ഷ്‌മണൻ്റെ മുഖത്തും കാലിലും പരിക്ക് പറ്റിയിട്ടുണ്ട്. വനപാലകർ സംഭവസ്ഥലം സന്ദർശിച്ച് പ്രാഥമിക നടപടികൾ സ്വീകരിച്ചു.