ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിൽ 63 പേർക്ക് പരിക്ക്; ഇറാനിലേക്ക് ഇസ്രയേൽ യുദ്ധ വിമാനങ്ങൾ പറന്നതായി സൂചന

ടെൽ അവീവ്: ഇസ്രയേലിന് തിരിച്ചടിയായി ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ 63 പേർക്ക് പരിക്കേറ്റതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. എട്ട് പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവർക്ക് നിസ്സാര പരിക്കുകളാണുള്ളതെന്നും ഇസ്രയേൽ ആംബുലൻസ് ഏജൻസി ഉൾപ്പെടെയുള്ളവെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് വിശദീകരിക്കുന്നു. ആദ്യം നൂറിലധികം ഡ്രോണുകൾ ഉപയോഗിച്ച് ഇസ്രയേലിൽ ആക്രമണം നടത്തിയ ഇറാൻ, പിന്നീട് ബാലിസ്റ്റിക് മിസൈലുകളും തൊടുത്തുവിട്ടു. അതേസമയം ഇറാനിൽ വീണ്ടും ആക്രമണം നടത്താൻ ലക്ഷ്യമിട്ട് ഇസ്രയേൽ യുദ്ധവിമാനങ്ങൾ പറന്നതായും സൂചനയുണ്ട്.

 

 

ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിൽ നിരവധി കെട്ടിടങ്ങൾ തകർന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. തെൽ അവീവിന്റെ പരിസര പ്രദേശങ്ങളിൽ നിരവധി സ്ഥലങ്ങളിൽ ആക്രമണം നടന്നിട്ടുണ്ടെന്നും പരിക്കേറ്റവരുടെ എണ്ണം കൃത്യമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. വ്യോമാക്രമണങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് ഇസ്രയേലിലെ മിക്ക പ്രദേശങ്ങളിലും സൈറണുകൾ മുഴങ്ങി. തുടർന്ന് ആളുകളോട് ഷെൽട്ടറുകളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകുകയും ചെയ്തു. ആക്രമണ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയോ ലൊക്കേഷൻ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയോ ചെയ്യരുത് എന്ന് ഇസ്രയേൽ വ്യോമസേന ജനങ്ങളോട് ആവശ്യപ്പെട്ടു.

 

ഇസ്രയേലിന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇറാൻ ബാലിസ്റ്റിക് ആക്രമണം തുടങ്ങിയത്. ഓപ്പറേഷൻ ട്രൂ പ്രോമിസ് -3 എന്ന് പേരിട്ടിരിക്കുന്ന ആക്രമണത്തിൽ ഇസ്രയേലിലെ നിരവധി കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായും സൈനിക കേന്ദ്രങ്ങളും എയ‍ർ ബേസുകളും ഇതിൽ ഉൾപ്പെടുന്നുവെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *