ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ഡല്‍ഹിയിലെ സര് ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലാണ്.
ആശുപത്രിയിലെ ഗ്യാസ്ട്രോ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് സോണിയ ഗാന്ധി. സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പത്ത് ദിവസത്തിനിടെ സോണിയയെ ഇത് രണ്ടാം തവണയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
നേരത്തെ ജൂണ്‍ ഏഴാം തീയതി സോണിയ ഗാന്ധിയെ ഹിമാചല്‍ പ്രദേശിലെ ഷിംലയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലും 78കാരിയായ സോണിയ ഗാന്ധിയെ ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.