ബത്തേരി :സാമൂഹ്യവന വത്ക്കരണ വിഭാഗം വയനാട് , സുൽത്താൻബത്തേരി സോഷ്യൽ ഫോറസ്ട്രി സെക്ഷൻ,ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫും, ഇരുളം ഗവൺമെൻറ് ഹൈസ്കൂൾ വിദ്യാർത്ഥികളും സംയുക്തമായി ലോക പരിസ്ഥിതി ദിനാചരണം-2025 ,മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന പത്തിനം മിഷൻ പരിപാടിയിൽ ഉൾപ്പെട്ട ഫുഡ് ഫോഡർ വാട്ടർ പദ്ധതിയുടെ ഉദ്ഘാടനം ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ അധികാരപരിധിയിലെ വേരുത്തോട് വനഭാഗത്ത് വിത്തുണ്ടകൾ എറിഞ്ഞ് പൂതാടിഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ റിയാസ് കെ ഐ നിർവഹിച്ചു.
അധ്യക്ഷത അബ്ദുൽ ഗഫൂർ കെ പി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഇരുളം ,സ്വാഗതം എം ഒ ഭാസ്ക്കരൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഇരളം,ആശംസകൾ കല്യാണി ശ്രീജിത്ത് വിദ്യാർത്ഥി GHS ഇരുളം,അംബിക വി ൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ,രാജു ബി പി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എന്നിവരും,സജി പ്രസാദ് കെ പി ബീറ്റ് ഫോറസ്റ്റ് ഓഫീസർ സോഷ്യൽ ഫോറസ്ട്രി സെക്ഷൻ സുൽത്താൻബത്തേരി നന്ദി രേഖപ്പെടുത്തി.ചടങ്ങിൽ GHS ഇരുളം അധ്യാപകരും, വിദ്യാർത്ഥികളും വനം വകുപ്പ് ജീവനക്കാരും പങ്കെടുത്തു.