എംഎസ്എംഇ ദിനാഘോഷം; ജില്ലാതല ക്വിസ് മത്സരം ജൂലൈ 24 ന്

കൽപ്പറ്റ: എംഎസ്എഇ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രം ജൂലൈ 24 രാവിലെ 11 ന് ഇന്റർ-കോളജ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മുട്ടിൽ ഡബ്ല്യുഎംഒ കോളേജിൽ നടക്കുന്ന ക്വിസിൽ ജില്ലയിലെ കോളേജുകൾ, പോളിടെക്നിക്കുകൾ, ഐടിഐ എന്നിവിടങ്ങളിലെ രണ്ട് പേരടങ്ങുന്ന രണ്ട് ടീമുകൾക്ക് പങ്കെടുക്കാം.

വ്യവസായ വാണിജ്യ വകുപ്പിന്റെ നേട്ടങ്ങളും പദ്ധതികളും, മൂല്യവർധിത കാർഷിക-വ്യാവസായിക ഉൽപ്പന്നങ്ങൾക്കായുള്ള മിഷനുകൾ, തോട്ടം മേഖല, കേരളത്തിന്റെ പുതിയ വ്യവസായ നയം എന്നീ വിഷയങ്ങളിലാണ് മത്സരം നടക്കുക.

ജില്ലാ തലത്തിൽ വിജയിക്കുന്നവർ സംസ്ഥാനതല ഫൈനലിൽ ജില്ലയെ പ്രതിനിധീകരിക്കും. താൽപ്പര്യമുള്ളവർ

https://docs.google.com/forms/d/e/1FAIpQLSfPms75lu2GBaFlIhnzAQTQZ-X3uUOd1gWuocuE0epwQjzKcQ/viewform

എന്ന ലിങ്കിൽ അപേക്ഷ നൽകണം. ഫോൺ: 7736543331.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *