ബത്തേരി : ചീരാലിനടുത്ത് കേരള തമിഴ്‌നാട് അതിർത്തി പ്രദേശമായ പൂളക്കുണ്ടിൽ പശുകുട്ടിയെ പുലി ആക്രമിച്ച് പരിക്കേൽപ്പിച്ചു. പൂളക്കുണ്ട് ആലഞ്ചേരി ഉമ്മറിൻ്റെ പശുക്കിടാവിനെയാണ് രാത്രി 7.30ന് പുലി ആക്രമിച്ചത്. ഇന്ന് വൈകിട്ട് 7.30 ഓടെ ആയിരുന്നു സംഭവം.വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് അക്രമണത്തിൽ നിന്നും പുലി പിൻവാങ്ങുകയായിരുന്നു.
ഇന്നലെ രാത്രി മുതൽ പഴൂർ ചീരാൽ നമ്പ്യാർകുന്ന് പൂളക്കുണ്ട് പരിസരത്ത് പുലിശല്യം വീണ്ടും സജീവമാവുകയാണ്.പഴൂരിൽ യാത്രക്കാർ ഇന്നലെ പുലിയെ കണ്ടിരുന്നു, തുടർന്ന് ചീരാൽ പരിസരത്ത് നിന്നും ഒരു നായയെ ഇന്നലെ പുലി കൊല്ലുകയും ചെയ്തു