പൊഴുതന കല്ലൂർഎസ്റ്റേറ്റ് കോച്ചാൻ വീട്ടിൽ കെ.ഇർഷാദ് (32) പൊഴുതന മുത്താറിക്കുന്ന് സ്വദേശി പറമ്പൻ വീട്ടിൽ പി. അൻഷിൽ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ഇവരിൽനിന്ന് 2.33 ഗ്രാം എംഡിഎംഎ പിടികൂടി. കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷർഫുദ്ദീൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.
എംഡിഎം എ യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
