ന്യൂഡൽഹി: കേന്ദ്രസർക്കാരിൻ്റെ കർഷക-തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരായ അഖിലേന്ത്യാ പണിമുടക്ക് തുടങ്ങി. ലേബർ കോഡുകൾ പിൻവലിക്കുക, തൊഴിൽ സമയം, വേതനം തുടങ്ങീ തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന നരേന്ദ്രമോദി സർക്കാരിനെതിരെയാണ് സംയുക്ത തൊഴിലാളി സംഘടനകളുടെ പ്രതിഷേധം. 24 മണിക്കൂർ നീണ്ടുനിൽക്കുന്ന പണിമുടക്കിൽ കർഷകരും തൊഴിലാളികളും യുവജനസംഘടനകളും വിദ്യാർഥികളും സാമൂഹ്യ സംഘടനകളും ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.കേരളത്തിൽ കെഎസ്ആർടിസി സർവീസുകളടക്കം സ്‌തംഭിക്കും.
തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് തുടങ്ങി
