ബത്തേരി: മണ്‍സൂണ്‍ കാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘വയനാട് മഡ് ഫെസ്റ്റ്-സീസണ്‍ 3’ ഇന്ന് (ജൂലൈ 12) രാവിലെ 11 ന് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
ബത്തേരി സപ്ത റിസോര്‍ട്ടിന് എതിര്‍വശത്തെ വയലില്‍ നടത്തുന്ന പരിപാടിയില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. വിനോദസഞ്ചാര വകുപ്പ്, ടൂറിസം സംഘടനകളുടെ സഹകരണത്തോടെയാണ് ജൂലൈ 17 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.