ന്യൂ ഡെൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഇന്ന് മുതൽ ചൊവ്വാഴ്ച വരെ സിംഗപ്പൂരും ചൈനയും സന്ദർശിക്കും. സിംഗപ്പൂർ വിദേശകാര്യ മന്ത്രിയുമായും നേതൃത്വവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ദ്വിരാഷ്ട്ര പര്യടനത്തിന്റെ രണ്ടാം ഘട്ടത്തിൽ, ടിയാൻജിനിൽ നടക്കുന്ന എസ്‌സിഒ വിദേശകാര്യ മന്ത്രിമാരുടെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രി ചൈന സന്ദർശിക്കും. ഇതോടാപ്പം ഉഭയകക്ഷി യോഗങ്ങളും നടത്തും.
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ സിംഗപ്പൂർ- ചൈന സന്ദർശനത്തിന് ഇന്ന് തുടക്കമാകും.
