ചരിത്ര ദൗത്യം പൂർത്തിയാക്കി; ആക്സിയം ഫോർ സംഘം ഇന്ന് ഭൂമിയിലേക്ക് തിരിക്കും

ഫ്ലോറിഡ: നീണ്ട 18 ദിവസത്തെ ബഹിരാകാശ വാസം പൂർണമാക്കി ആക്‌സിയം 4 ദൗത്യ സംഘം ഇന്ന് ഭൂമിയിലേക്ക് യാത്ര തിരിക്കും. വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ. ആകാശഗംഗ എന്നും വിളിപ്പേരുള്ള ആക്സ‌സിയം 4 വിക്ഷേപണത്തിലെ യാത്രികരുമായി സ്പേസ് എക്സസ് ഡ്രാഗൺ പേടകം നാളെ വൈകിട്ട് മൂന്നിന് ഭൂമിയിൽ തിരിച്ചെത്തും.

 

ഇന്ന് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 2.25 ന് ശുഭാംശുവും സഹ യാത്രികരും പേടകവുമായി ബന്ധിക്കപ്പെട്ട ഡ്രാഗൺ മൊഡ്യൂളിലേക്ക് പ്രവേശിക്കുകയും വൈകുന്നേരം 4.35 ന് നിലയത്തിൽ നിന്ന് പേടകം വേർപെടുത്തുകയും ചെയ്യുന്നു ചെയ്‌തതോടെ മടക്ക യാത്ര ആരംഭിക്കും. ഭൂമിയെ ചുറ്റിക്കറങ്ങി പല ഘട്ടങ്ങളിലുള്ള ഉയരം കുറച്ചുകൊണ്ടുവന്ന് ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് പേടകം 350 കിലോമീറ്റർ ഉയരത്തിലെത്തുന്ന ഘട്ടത്തിൽ ഡീഓർബിറ്റ് നടപടികൾ ആരംഭിക്കും.

 

ഇരുപത്തിരണ്ടര മണിക്കൂർ യാത്രയ്ക്ക് ശേഷം, നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പേടകം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങും. ഭൂമിയിലേക്ക് മടങ്ങിയെത്തിയതിനു ശേഷം യാത്രികർക്ക് ഏഴ് ദിവസത്തെ പ്രത്യേക മെഡിക്കൽ നിരീക്ഷണവും ലഭിക്കും.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *