സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വയനാട് ഉൾപ്പെടെ നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട് കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തൃശ്ശൂർ പാലക്കാട് മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം ജില്ലകൾ ഒഴികെ മറ്റു ജില്ലകളിൽ യെല്ലോ അലട്ടും പ്രഖ്യാപിച്ചു.കാസർഗോഡ് കണ്ണൂർ വയനാട് ജില്ലകളിൽ ഞായറാഴ്ച വരെ റെഡ് അലർട്ട് തുടരും കോഴിക്കോട് ജില്ലയിൽ നാളെ ഒഴികെയുള്ള ദിവസങ്ങളിൽ റെഡ് അലർട്ട് ആണ്. കോഴിക്കോട് നാളെ ഓറഞ്ച് അലേർട്ട് ആണ്.കോഴിക്കോട് പുറമേ മലപ്പുറം ഇടുക്കി ജില്ലകളിലും നാളെ ഓറഞ്ച് അലേർട്ട് ആണ്.റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വയനാട് ജില്ലാ കളക്ടർ അറിയിച്ചു.പുഴയിലോ,വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടില്ല. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം;വയനാട് ഉൾപ്പെടെ നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്
