ഛത്തീസ്ഗഢ് : ഛത്തീസ്ഗഢിലെ നാരായൺപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. രഹസ്യ വിവരത്തെ തുടർന്ന് അബുജ് മാദ് വനമേഖലയിൽ സുരക്ഷാ സേനയുടെ സംയുക്ത സംഘങ്ങൾ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. നിരവധി ആയുധങ്ങളും സ്ഥലത്തുനിന്ന് കണ്ടെടുത്തു. ഏറ്റുമുട്ടലുണ്ടായ പ്രദേശത്തും പരിസരങ്ങളിലും സുരക്ഷാ സേനയുടെ തിരച്ചിൽ തുടരുകയാണ്.
ഛത്തീസ്ഗഢിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
