മാനന്തവാടിയിൽ നിന്നും 80 ഗ്രാമോളം മെത്താഫിറ്റമിൻ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കോഴിക്കോട് നടുവണ്ണൂർ സ്വദേശി തമാം മുബാരിസാണ് പിടിയിലായത്. കേസിൽ നേരത്തെ 3 പേർ പിടിയിലായിരുന്നു. വയനാട് അസി: എക്സൈസ് കമ്മീഷണർ വൈ. പ്രസാ ദിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജമോൾ പി.എൻ, സുഷാദ് പി.എസ് ജിതിൻ പി. പി, ബേസിൽ സി.എം എന്നിവരടങ്ങിയ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് പ്രതിയെ പിടികൂടിയത്
മെത്താഫിറ്റമിൻ പിടികൂടിയ കേസ്: ഒരാൾ കൂടി അറസ്റ്റിൽ
