മാനന്തവാടി : പിലാക്കാവ് പഞ്ചാരക്കൊല്ലിയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. പ്രദേശവാസിയായ വിജയനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നാലുമണിയോടെയായിരുന്നു കാട്ടുപോത്തിൻ്റെ ആക്രമണം. ഉടൻതന്നെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാലിനാണ് പരിക്കേറ്റത് വീടിന് സമീപത്തുവച്ചാണു കാട്ടുപോത്ത് ആക്രമിച്ചത്.
കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്
