മാനന്തവാടി : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് മാനന്തവാടി ലോക്കൽ അസോസിയേഷൻ്റെ 2025 – 2026 വർഷത്തെ ജനറൽബോഡി യോഗം സ്കൗട്ട് ഭവനിൽ നടന്നു. LA പ്രസിഡൻ്റ് ശ്രീ. റിച്ചാർഡ് ജെയ്സൻ അധ്യക്ഷത വഹിച്ച മീറ്റിങ്ങ് ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീ. വി.എം ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ASOC ശ്രീ. മുഹമ്മദ് കാസിം കെ.റ്റി, DTC മാരായ ശ്രീമതി ഷൈനി മൈക്കിൾ, ശ്രീ. സതീഷ് ബാബു എ.ഇ, ADOC മാരായ ശ്രീമതി ജ്യോതി എ.കെ, ശ്രീ. ബിനു ജെയിംസ്, DMC ശ്രീ. ആനന്ദ്, OYMSC ശ്രീ. ജിതുൽ അജിത്ത് എന്നിവർ സന്നിഹിതരായിരുന്ന മീറ്റിങ്ങിൽ LA സെക്രട്ടറി ശ്രീ. ടോം ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. കബ്ബ്, ഫ്ലോക്ക്, സ്കൗട്ട്, ഗൈഡ്, റോവർ, റേഞ്ചർ എന്നീ വിഭാഗങ്ങളിൽ നിന്നായി 70 പേർ പങ്കെടുത്ത മീറ്റിങ്ങിന് LA ജോയിൻ്റ് സെക്രട്ടറി ശ്രീമതി റീന കെ.കെ നന്ദി പറഞ്ഞു
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് 2025-26 ജനറൽബോഡി യോഗം നടത്തി
