ആലപ്പുഴ : മാരാരിക്കുളത്ത് റെയിൽവേ പാളത്തിൽ മരം വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. രാവിലെ എട്ട് മണിയോടെയാണ് പാളത്തിൽ മരം വീണത്. ആലപ്പുഴ വഴിയുള്ള എല്ലാ സർവീസുകളും വൈകും. ഇതേതുടർന്ന് കോഴിക്കോട് ജനശതാബ്ദി ഉൾപ്പെടയുള്ള ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. രാവിലെ 8.30നാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ കോഴിക്കോട് ജനശതാബ്ദി എത്തിയത്.
റെയിൽവേ പാളത്തിൽ മരം വീണു; ആലപ്പുഴ റൂട്ടിൽ ട്രെയിനുകൾ വൈകും
