മാനന്തവാടിയിലെ ചില ജാതി സമുദായങ്ങളിലെ സാമുദായിക ഭ്രാഷ്ട് നിർത്തലാക്കണമെന്നും, , ആദിവാസി മേഖലകളിൽ നടത്തുന്ന വിവിധ ചൂഷണങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും പുതിയിടം ആദിവാസി കോളനി നിവാസികൾ ഉപയോഗിച്ചു വരുന്ന റോഡ് സഞ്ചാര യോഗ്യമാക്കണമെന്നും ഏറെ ഉപകാരപ്രദമായതും സ്വകാര്യ വെക്തി ആദിവാസികൾക്കും മറ്റും ഉപയോഗിക്കാൻ റോഡിനായി സൗജന്യമായി വിട്ട് നല്കീയ ഭൂമിയിൽ കൂടി തന്നെ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതി മാനന്തവാടി താലൂക്ക് കൺവെൻഷൻ ആവിശ്യപ്പെട്ടു.
ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡണ്ട് ആർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ‘ ജില്ലാ പ്രസിഡണ്ട് അനിൽ എസ് നായർ അദ്ധ്യക്ഷത വഹിച്ചു സുപ്രീം കോർട്ട് സീനീയർ അഡ്വക്കേറ്റ് Adv: സുനിൽ എം കാരാണി മുഖ്യപ്രഭാഷണവും നിയമ ബോധവത്കരണ ക്ലാസ്സും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കുടശ്ശനാട് മുരളി സംഘാടന കാര്യ വിശദീകരണവും ഐഡി കാർഡ് വിതരണവും ചെയ്തു. അഡ്വ: സി ബാലകൃഷ്ണൻ, ജ്യോതി പ്രസാദ് ,എം. ജെ. വർക്കി, പി ഷാജി, കെ. വേണുഗോപാൽ,
ടോണി ജോൺ, അസീസ് കെ ,എം പി. ഗോവിന്ദരാജ് അബ്ദുറഹിമാൻ, കെ ബാലൻ ,യോഗി റ്റി. എസ്സ് ,വിനു വയനാട്, ആർ.ഷീജിത്ത് കുമാർ , മനു ജോർജ്ജ് പ്രീത,കെ.വി. ജയശ്രീ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു: വന്ദന ഷാജു സ്വാഗതവും, എം.വി.രാജൻ നന്ദിയും പറഞ്ഞു. ജ്യോതി പ്രസാദ് ,എം. ജെ. വർക്കി രക്ഷാധികാരികളായും, അഡ്വ: സി. ബാലകൃഷ്ണൻ പ്രസിഡണ്ട് ആയും, കെ വേണുഗോപാൽ സെക്രട്ടറിയായും, പി.സി.ജോൺ ട്രഷറർ ആയും പതിനഞ്ചംഗ മാനന്തവാടി താലൂക്ക് കമ്മറ്റി രൂപീകരിച്ചു