കേരളത്തില്‍ കുറച്ചു ദിവസം കൂടി ദിവസങ്ങൾ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. വെണ്ട, വഴുതന, പച്ചമുളക് പോലുളള പച്ചക്കറികള്‍ വളര്‍ത്തുന്നവരെല്ലാം ആശങ്കയിലാണ്. കനത്ത മഴ കൃഷിയിടത്തില്‍ വലിയ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ഓണ വിപണി മുന്നില്‍ കണ്ട് കൃഷി ചെയ്യുന്നവരുമെല്ലാം പ്രശ്‌നത്തിലായിരിക്കുന്നു. ഈ സമയത്ത്
കനത്ത മഴയത്തും പച്ചക്കറിച്ചെടി നന്നായി കായ്ക്കാന്‍
1. പയര്‍, വെണ്ട, മുളക്, പാവല്‍, വഴുതന, പച്ചമുളക് എന്നിവയാണ് മഴക്കാലത്ത് കൃഷി ചെയ്യാന്‍ പറ്റിയ പച്ചക്കറികള്‍.
2. ചാണകപ്പൊടി, എല്ലുപൊടി പോലുള്ള ജൈവ വളങ്ങള്‍ അടിവളമായി നല്‍കിയ ശേഷം വേണം കൃഷി തുടങ്ങാന്‍.
3. ഈ സമയത്ത് മണ്ണില്‍ അമ്ലത പ്രശ്‌നമുണ്ടാകും. കുമ്മായം നിര്‍ബന്ധമായും പ്രയോഗിക്കണം.
4. വെള്ളം കെട്ടി നില്‍ക്കാതെ നീര്‍വാഴ്ചയുള്ള സ്ഥലത്ത് മാത്രമേ കൃഷി ചെയ്യാവൂ.
5. വെള്ളീച്ചയുടെ പ്രശ്‌നം ഇക്കാലത്തുണ്ടാകും. വെളുത്തുള്ളി നീര് വെള്ളത്തില്‍ ചേര്‍ത്ത് തളിച്ചാല്‍ മതി.
6. മണ്ണ് ഒലിച്ചു പോകാതിരിക്കാന്‍ മണ്ണിന്റെ കൂനയുടെ മുകളില്‍ കരിയിലകള്‍ നിറച്ചാല്‍ മതിയാകും.
7. ആര്യവേപ്പിലയുടെ നീര് തളിക്കുന്നത് കീടങ്ങളെ തുരത്തും.