കോഴിക്കോട് : കട്ടിപ്പാറയില്‍ മലവെള്ളപ്പാച്ചില്‍. കട്ടിപ്പാറ പഞ്ചായത്തിലെ മണ്ണാത്തിയേറ്റ് മല ഇടിഞ്ഞുവീണു. താഴ്വാരത്ത് താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും. രാവിലെ മുതല്‍ പ്രദേശത്ത് കനത്തമഴ തുടരുകയാണ്.
താഴ്‌വാരത്തെ ഇരുപതോളം വീടുകള്‍ക്ക് മലയിടിച്ചില്‍ ഭീഷണിയാണെന്ന ആശങ്കയാണ് ഉയരുന്നത്. ഇനിയും മലയിടിയാനുള്ള സാധ്യതയും പരിഗണിക്കപ്പെടുന്നുണ്ട് . താമരശ്ശേരി തഹസില്‍ദാര്‍, പഞ്ചായത്ത് ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി. ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. അടുത്തുള്ള സ്‌കൂളിലേക്ക് മാറ്റാനാണ് തീരുമാനം.