അഖിലേന്ത്യാ സിവിൽ സർവ്വീസ് രംഗത്ത് കൂടുതൽ കേരളീയ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ, ഉദ്യോഗാർത്ഥികൾക്ക് സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് മികച്ച പരിശീലനം നൽകി ഉന്നത വിജയം കൈവരിക്കുവാൻ സഹായിക്കുന്ന ഒരു സ്ഥാപനം, സംസ്ഥാനത്ത് തന്നെ സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സംസ്ഥാന സർക്കാർ 2005 ൽ സെൻ്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ നിയന്ത്രണത്തിൽ കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമി സ്ഥാപിച്ചത്.
2024 ലെ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ, കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയിലെ വിവിധ ബാച്ചുകളിൽ നിന്ന് 45 വിദ്യാർത്ഥികൾ വിജയികളായിട്ടുണ്ട്. ഏറ്റവും മികച്ച ലൈബ്രറി സൗകര്യം, പരിചയ സമ്പന്നരായ അദ്ധ്യാപകരുടെ മാർഗ്ഗനിർദ്ദേശവും അക്കാഡമിയുടെ പ്രത്യേകതകളാണ്. കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയിലെ അഡോപ്ഷൻ സ്കീം മുഖേന രജിസ്റ്റർ ചെയ്യുന്ന മലയാളികളായ വിദ്യാർത്ഥികൾക്ക് സൗജന്യ അഭിമുഖ പരീക്ഷാ പരിശീലനം, ഡൽഹിയിലേയ്ക്കും തിരികെയുമുള്ള ഫ്ലൈറ്റ് ടിക്കറ്റ് ചാർജ്, ഡൽഹിയിലുള്ള കേരള ഹൗസിൽ സൗജന്യ താമസം, ഭക്ഷണം എന്നിവ അക്കാഡമി നൽകിവരുന്നു.
കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, കോട്ടയം, ഇടുക്കി, ആലുവ, ആളൂർ (തൃശ്ശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, വയനാട്, കല്യാശ്ശേരി, കാഞ്ഞങ്ങാട് എന്നീ കേന്ദ്രങ്ങളിൽ നടത്തുന്ന വാരാന്ത്യ കോഴ്സുകളായ സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സ് (Offline & Online) (+1, +2 വിദ്യാർത്ഥികൾക്ക്), ടാലൻ്റ് ഡെവലപ്മെൻ്റ് കോഴ്സ് (Offline & Online) (ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക്), പ്രിലിംസ് കം മെയിൻസ് (PCM) – (വീക്കെൻഡ് ബാച്ച് – Offline & Online], Repeaters Batch (തിരുവനന്തപുരം സെൻ്ററിൽ മാത്രം) എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിക്കുന്നു.
സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സ്, ടാലന്റ്റ് ഡെവലപ്‌മെൻ്റ് കോഴ്സ് എന്നിവ എല്ലാ ഞാറാഴ്ചകളിലുമാണ് നടത്തുന്നത്. പ്രിലിംസ് കം മെയിൻസ് [വീക്കെൻഡ് ബാച്ച്] കോഴ്സ് രണ്ടാം ശനി, ഞായർ ദിവസങ്ങളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും നടത്തുന്നു. കോഴ്സുകൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്:
Phone 8281098863, 0471-2313065, 2311654, Web: https://kscsa.org, e-mail: directorccek@gmail.com