2000 രൂപയിലേറെ വരുന്ന യുപിഐ പേയ്‌മെന്റുകൾക്ക് ജിഎസ്ടി ഈടാക്കുമോ? സഭയിൽ വ്യക്തത വരുത്തി കേന്ദ്രം

ന്യൂഡൽഹി : 2000 രൂപയിലേറെ വരുന്ന യുപിഐ പേയ്‌മെന്റുകൾക്ക് ജിഎസ്ടി ഈടാക്കില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. രാജ്യസഭയിലാണ് ഇക്കാര്യം കേന്ദ്രം അറിയിച്ചത്. 2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ ജിഎസ്ടി കൗൺസിൽ ശുപാർശ ചെയ്തിട്ടില്ലെന്ന് ധനകാര്യ സഹ മന്ത്രി പങ്കജ് ചൗധരി സഭയെ അറിയിച്ചു.

 

കേന്ദ്ര, സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ള തിരഞ്ഞെടുത്ത അംഗങ്ങളുൾപ്പെടുന്ന ഭരണഘടന സ്ഥാപനമായ ജിഎസ്ടി കൗൺസിലിന്റെ ശുപാർശയനുസരിച്ചാണ് ജിഎസ്ടി നിരക്കുകളും ഇളവുകളുമൊക്കെ തീരുമാനിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടിന് ജിഎസ്ടി ഏർപ്പെടുത്താൻ നീക്കമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കർണാടക സംസ്ഥാന വാണിജ്യനികുതി വകുപ്പ് 6,000 ഓളം ചെറുകിട വ്യാപാരികൾക്ക് നോട്ടീസ് നൽകിയ പശ്ചാത്തലത്തിലാണ് ഇത്. നോട്ടീസ് വന്നതോടെ വ്യാപാരികൾ യുപിഐ ബഹിഷ്കരണത്തിലേക്ക് കടന്നു. മുൻകാല പ്രാബല്യത്തോടെ നികുതി ഈടാക്കാനുള്ള നോട്ടീസ് പിൻവലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ചർച്ചയിൽ അറിയിച്ചതിനെ തുടർന്ന് വ്യാപാരികൾ പ്രതിഷേധ നടപടികൾ അവസാനിപ്പിച്ചിരുന്നു

 

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടിന് ജിഎസ്ടി ഏർപ്പെടുത്താൻ നീക്കമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കർണാടക സംസ്ഥാന വാണിജ്യനികുതി വകുപ്പ് 6,000 ഓളം ചെറുകിട വ്യാപാരികൾക്ക് നോട്ടീസ് നൽകിയ പശ്ചാത്തലത്തിലാണ് ഇത്. നോട്ടീസ് വന്നതോടെ വ്യാപാരികൾ യുപിഐ ബഹിഷ്കരണത്തിലേക്ക് കടന്നു. മുൻകാല പ്രാബല്യത്തോടെ നികുതി ഈടാക്കാനുള്ള നോട്ടീസ് പിൻവലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ചർച്ചയിൽ അറിയിച്ചതിനെ തുടർന്ന് വ്യാപാരികൾ പ്രതിഷേധ നടപടികൾ അവസാനിപ്പിച്ചിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *