പടിഞ്ഞാറത്തറ :പുതുശ്ശേരിക്കടവിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. പുതുശ്ശേരി കടവിലെ ഓട്ടോ ഡ്രൈവർ മുണ്ടക്കുറ്റി സ്വദേശി മാണിക്യ നിവാസിൽ ബാലകൃഷ്ണൻ (50) ആണ് മരണപ്പെട്ടത്.
ബാങ്ക് കുന്ന് – തേർത്തുകുന്ന് കുന്ദമംഗലം കടവിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു അപകടം. ഉടൻതന്നെ പടിഞ്ഞാറത്തറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വയനാട് മെഡിക്കൽ കോളേജാശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല പ്രദേശത്ത് പഞ്ചായത്ത് നൽകിയ തോണിയാണ് മറിഞ്ഞത്. ഡാം തുറക്കുന്ന സമയത്ത് വെള്ളം കയറുന്ന ഇവിടെ യാത്രക്ക് തോണി ഉപയോഗിക്കാറുണ്ട്. മൃതദേഹം വയനാട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.