ശ്രീഹരിക്കോട്ട : ഐ എസ് ആർ ഒ യുടെയും നാസയുടെയും സംയുക്ത ദൗത്യമായ – നിസാർ ഉപഗ്രഹം ഇന്ന് വൈകിട്ട് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയരും. ഐ എസ് ആർ ഒ യുടെയും നാസയുടെയും പ്രഥമ സംയുക്ത ദൗത്യമായ – നിസാർ ഉപഗ്രഹ വിക്ഷേപണത്തിനായുള്ള കൗണ്ട്ഡൗൺ പുരോഗമിക്കുകയാണ് . ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ഇന്ന് വൈകുന്നേരം 5.40 ന് ജിഎസ്എൽവി-എഫ് 16 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. സസ്യജാലങ്ങളുടെ മാറ്റങ്ങൾ, മഞ്ഞുപാളികളിലുള്ള മാറ്റങ്ങൾ, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയവ നിരീക്ഷിക്കുകയാണ് ഈ ഭൗമ നിരീക്ഷണ ദൗത്യത്തിന്റെ ലക്ഷ്യം.
നിസാർ ഉപഗ്രഹം ഇന്ന് വൈകിട്ട് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയരും.
