ബേക്കേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റി നിവേദനം നൽകി

കൽപ്പറ്റ: 2024 ജൂലൈ 30 ന് വയനാട് ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്‌ടപ്പെട്ട ബേക്കറി വ്യാപാരികൾക്കും മറ്റു വ്യാപാര സ്ഥാപനങ്ങൾക്കും കച്ചവടം ചെയ്യുവാനുള്ള സാമ്പത്തിക സഹായവും നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബേക്കേഴ്‌സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി റവന്യൂ വകുപ്പ് മന്ത്രി കെ രാജന് നിവേദനം നൽകി.ബേക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അബ്‌ദുൽ അസീസ് റോയൽ, ജില്ലാ പ്രസിഡന്റ് മാത്യു സെബാസ്റ്റ്യൻ, റിയാസ് ഫെയ്‌മസ്, മറ്റ് ജില്ലമണ്ഡലം നേതാക്കളായ മുസ്‌തഫ ബേക്ക് പോയിന്റ്, അസീം ആര്യ, മനോജ് കേക്ക് ഗാലറി, നാസർ അലങ്കാർ, ഷംസു മലബാർ, ദിനേശ് അലങ്കാർ കൽപ്പറ്റ, അൻവർ മലബാർ, സലാം പികെകെ, ലത്തീഫ് വിന്നേഴ് ,അക്ബർ, സുകു ഓവൻ ഫ്രഷ്, നദീർ ഫ്രഞ്ച് ബേക്കറി, ലത്തീഫ് ബത്തേരി, ദീപു ഡാനി ബേക്കറി, അബുബക്കർ ഫെയസ് ബേക്കറി, ബഷീർ മിന ബേക്കറി, അഷറഫ് ജൂബിലി,ട്രഷറർ വിനോദ് ജലജ എന്നിവർ നേതൃത്വം നൽകി


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *