തിരുവനന്തപുരം: മധ്യവേനലവധി മാറ്റുന്നതില്‍ ചര്‍ച്ചയാകാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേരളത്തില്‍ ജൂൺ ജൂലൈ ആണ് മഴക്കാലം, ഏപ്രിൽ മെയ് മാസത്തിലെ അവധി മാറ്റുന്നത് ചർച്ചയാക്കാം. ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കാം. മാറ്റം വേണമെന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംഘടന പ്രതിനിധികളുമായി സർക്കാർ ചർച്ചക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
മഴക്കാലം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു: ഏപ്രിൽ മെയ് മാസത്തിലെ അവധി മാറ്റുന്നതില്‍ ചർച്ചയാക്കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി
